കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടും പൊടിക്കാറ്റും തുടരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച കാറ്റ് വെള്ളിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ളരാർ അൽഅലി പറഞ്ഞു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനമാണ് ഇവക്ക് കാരണം.
മണിക്കൂറിൽ 50 കിലോമീറ്ററോ അതിൽ കൂടുതലോ വേഗമുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കാം. പൊടിപടലമുള്ള കാറ്റ് ദൂരക്കാഴ്ച ഗണ്യമായി കുറക്കാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും മുന്നറിയിപ്പ് നൽകി. തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പകൽ സമയത്തെ ഉയർന്ന താപനില 48 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ കുറഞ്ഞ താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയും തുടരും.ചൊവ്വാഴ്ച മുതൽ രാജ്യത്ത് ഉയർന്ന ചൂടായ മിർസാം സീസണിന് തുടക്കമായിട്ടുണ്ട്. ഈ ഘട്ടത്തിൽ 13 ദിവസം ഉയർന്ന താപനില തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.