ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ത​യാ​റാ​ക്കി​യ

റ​മ​ദാ​ൻ കി​റ്റ് 

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ത​ല​ശ്ശേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​യ​നാ​ട്ടി​ലു​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന 450 അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ​ത്തു​ല​ക്ഷ​ത്തി​ല​തി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​​ർ​ത്തി​യാ​ക്കി​യ​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ കാ​ല​ത്ത് പ​ദ്ധ​തി വ​ലി​യ ആ​ശ്വാ​സ​മാ​യി.

കു​വൈ​ത്തിലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി.​എ​ൻ.​ നി​സാം, ഹം​സ മേ​ലെ​ക​ണ്ടി, നൗ​ഷാ​ദ് എ​ൻ.​കെ.​യു, റാ​ഫി എ​ന്നി​വ​രും നാ​ട്ടി​ലെ വി​ത​ര​ണ ഏ​കോ​പ​ന​ത്തി​ന് അ​മീ​ർ മീ​ത്ത​ൽ, സി.​സി.​ഒ.​നാ​സ​ർ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​ക്കു​ണ്ടാ​യി.​സം​ര​ഭ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന അം​ഗ​ങ്ങ​ളെ​യും സ​ഹ​ക​രി​ച്ച ഉ​ദാ​ര​മ​തി​ക​ളെ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​യി തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Thalassery Welfare Association distributes Ramadan kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.