കെ.കെ.എം.എ കുടുംബ ക്ഷേമനിധി വിതരണം കണ്ണൂര്‍ മുൻസിപ്പൽ കോര്പറേഷന് മേയര്‍
പി.ഇന്ദിര നിർവഹിക്കുന്നു
കെ.കെ.എം.എ കുടുംബ ക്ഷേമനിധി വിതരണം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ കുടുംബ സംരക്ഷണ പദ്ധതി (കെ.കെ.എം.എ) ധന സഹായം കണ്ണൂര്‍ താണയിലെ നോളജ് സിറ്റിയില്‍ നടന്നു.
കണ്ണൂര്‍ മുൻസിപ്പൽ കോര്പറേഷന് മേയര്‍ പി.ഇന്ദിര അഭിപ്രായപ്പെട്ടു.കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് അംഗമായിരിക്കെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള മരണപെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി. കെ.കെ.എം.എ സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.വി. മുസ്തഫ അധ്യക്ഷതവഹിച്ചു. അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. റിഷാം താണ, എ.പി.അബ്ദുൽ സലാം, അക്ബർ സിദ്ദീഖ്, പി.വി.സുബൈർ ഹാജി, സി.എം.അഷ്റഫ്, ഇർഷാദ്, ഷഹീർ, സി.മുഹമ്മദ് എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി റസാഖ് മേലടി സ്വാഗതവും സംസ്ഥാന ഓർഗനൈസ്സിങ് സെക്രട്ടറി യു.എ.ബക്കർ നന്ദിയും പറഞ്ഞു. ഹാഷിം തങ്ങൾ ഖിറാഅത്തും ആർ.വി.അബ്ദുൽ ഹമീദ് മൗലവി പ്രാർഥനയും നിർവഹിച്ചു.
കെ.കെ.എം.എ ജില്ല നേതാക്കളായ ടി.എം. ഇസ്ഹാഖ്, സി.കെ.സത്താർ, ദിലീപ് കോട്ടപ്പുറം, കുഞ്ഞാവ, കെ.പി.അഷ്റഫ്, സി.കെ.അബ്ദുൽ അസീസ്, മൂസുരായിന്‍, ശറഫുദ്ധീൻ മേലടി, മുഹമ്മദ് കുട്ടി, സിദ്ദിഖ് ചേർപ്പുളശേരി, അബ്ദു കുട്ടിച്ചിറ, മുസ്തഫ, അബ്ദുൽ സലാം മലപ്പുറം എന്നിവർ പരിപാടി ക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.