കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ ഇഫ്താർ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് പരിപാടി.
വാടാനപ്പള്ളി ഇസ്ലാമിയ കോളജ് ലക്ചറർ ഷംസുദ്ദീൻ നദ്‌വി സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് ഹഫീസ് മുഹമ്മദ് അധ്യക്ഷതവഹിക്കും.
കെ.ഐ.ജി കുവൈത്ത് കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്- +965 9559 6794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.