കെ.ഇ.എഫ് ഫുട്ബാൾ ലീഗ് ജേതാക്കളായ വൈറ്റ് മിസ്ചീഫ് ടീം ട്രോഫിയുമായി
കുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) അലുമ്നി അംഗങ്ങൾക്കായി കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) സംഘടിപ്പിച്ച കുവൈത്ത് ഫുട്ബാൾ ലീഗ് സബാഹിയ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്നു. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ 156 കളിക്കാർ പങ്കെടുത്തു. റെഗുലർ വിഭാഗം ഫൈനലിൽ വൈറ്റ് മിസ്ചീഫ് എഫ്.സി, വേണാട് വാരിയേഴ്സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടൂർണമെന്റിലെ മികച്ച താരമായി റോബിൻസൺ ആന്റണി (വൈറ്റ് മിസ്ചീഫ് എഫ്.സി) തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ വിഭാഗം ഫൈനലിൽ മാർക്ക് റേഞ്ചേഴ്സ് എഫ്.സി ജൂനിയർ, ബ്ലൂ പുലീസ് ജൂനിയറെ തോൽപിച്ച് ചാമ്പ്യന്മാരായി. സ്റ്റാലിൻ സീജോ (വൈറ്റ് മിസ്ചീഫ് എഫ്.സി ജൂനിയർ) മികച്ച താരമായി. വെറ്ററൻസ് വിഭാഗത്തിൽ കേരള ലെജൻഡ്സും ടൈറ്റൻസ് എഫ്.സിയും സംയുക്ത ജേതാക്കളായി. ലെജൻഡ്സ് വിഭാഗത്തിൽ ടൂർണമെന്റിലെ മികച്ച താരമായി സഞ്ജയ് നായർ (കേരള ലെജൻഡ്സ്) തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാര വിതരണച്ചടങ്ങിൽ കെ.ഇ.എഫ് ജനറൽ കൺവീനർ ഗംഗ പ്രസാദ്, അലുമ്നി പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
സ്പോർട്സ് സെക്രട്ടറി റോണി ജോസഫ്, ജോയിന്റ് സ്പോർട്സ് സെക്രട്ടറി നിർമല ജെയിംസ്, കെ.ഇ.എ പ്രസിഡന്റ് റെൻജി വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.