Posted On
date_range Updated On
date_range ചട്ടലംഘനം; സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി
കുവൈത്ത് സിറ്റി: ചട്ടലംഘനങ്ങളെ തുടര്‍ന്ന് മൂന്ന് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യ മന്ത്രാലയം റദ്ദാക്കി.മറ്റൊരു ഫാർമസിയെ ആറുമാസത്തേക്ക് പ്രവർത്തനത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.പരിശോധനയില്‍ അംഗീകൃത ഫാർമസിസ്റ്റില്ലാതെ പ്രവർത്തിക്കുകയും രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ വിൽക്കുകയും ചെയ്തതായി കണ്ടെത്തി. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫാർമസി മേഖലയിലെ പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.