കെ.ഐ.ജി അബ്ബാസിയ ഏരിയ സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’ സംഗമത്തിൽ
താജുദ്ദീൻ മദീനി സംസാരിക്കുന്നു
‘മർഹബൻ യാ റമദാൻ’ സദസ്സ്
കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയ സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’ അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര സമിതിയംഗം താജുദ്ദീൻ മദീനി മുഖ്യപ്രഭാഷണം നടത്തി.
ആത്മാവിന്റെ വിജയത്തിലാണ് മനുഷ്യന്റെ വിജയം. ആത്മാവിനാവശ്യമായ ശ്രദ്ധയും സംസ്കരണവും നൽകാൻ ഏറ്റവും നല്ല മാര്‍ഗമാണ് റമദാനെന്നും അദ്ദേഹം ഉണർത്തി. തെറ്റുകളും കുറ്റങ്ങളുമില്ലാത്ത ഒരു ജീവിതസംസ്കാരത്തിലേക്ക് ആത്മാവിനെ വളർത്തി വികസിപ്പിച്ച് കൊണ്ടുപോവുക എന്ന ധർമമാണ് റമദാൻ നിർവഹിക്കുന്നത്. റമദാനിൽ ജഡികേച്ഛകളെ നിയന്ത്രിച്ച് ദാനധർമങ്ങൾ, ഖുർആൻ പാരായണം, ഉംറ, ഇഅ്തികാഫ്, ഖിയാമുല്ലൈൽ തുടങ്ങിയ നന്മകളും പുണ്യങ്ങളും സൽകർമങ്ങളും മത്സരബുദ്ധിയോടുകൂടി പരമാവധി ചെയ്യണമെന്നും ആവശ്യപ്പെട്ടു. പരിപാടിയിൽ കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് ഷാ അലി അധ്യക്ഷത വഹിച്ചു.
നൗഷാദ് ഓമശ്ശേരി ഖുർആൻ ക്ലാസെടുത്തു. അൻവർ പള്ളിപ്പുറത്ത് സ്വാഗതവും കെ.എച്ച്. അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.