പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സു​പ്രീം

ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​ഗം

യു.​എ​സ്-​ഇ​റാ​ൻ സം​ഘ​ർ​ഷം; കു​വൈ​ത്ത് സു​പ്രീം ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി കു​വൈ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി​യും സു​പ്രീം ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

മേ​ഖ​ല, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ​ത അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

മേ​ഖ​ല​യി​ൽ യു.​എ​സ് വ​ൻ​തോ​തി​ലു​ള്ള സൈ​നി​ക വി​ന്യാ​സ​വും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​നെ ആ​ക്ര​മി​ക്കു​മെ​ന്ന യു.​എ​സി​ന്റെ ആ​വ​ർ​ത്തി​ച്ചു​ള്ള ഭീ​ഷ​ണി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ് സു​പ്ര​ധാ​ന യോ​ഗം.

അ​തി​നി​ടെ, കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഹ​മ​ദ് അ​ൽ ബ​ർ​ജാ​സ് നാ​ഷ​ന​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് ജാ​ഗ്ര​ത​യു​ടെ​യും സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്റെ​യും പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ആ​സ​ന്ന​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സൈ​റ​ൺ സം​വി​ധാ​ന​ത്തി​ന്റെ പ്ര​തി​മാ​സ പ​രീ​ക്ഷ​ണം കു​വൈ​ത്ത് ക​ഴി​ഞ്ഞ മാ​സം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

ഈ ​ആ​ഴ്ച ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ യു.​എ​സ് സൈ​ന്യം ത​യാ​റാ​ണെ​ന്ന് വ്യാ​ഴാ​ഴ്ച വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ സ്തം​ഭി​ച്ച​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും സാ​യു​ധ സം​ഘ​ട്ട​ന​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ക​യാ​ണെ​ന്ന് യു.​എ​സ് മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ അ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ത​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ അ​റ​ബ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സ് താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - US-Iran conflict; Kuwait Supreme Defense Council meets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.