സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ തീം ​സോ​ങ് പ്ര​കാ​ശ​നം

സെന്റ്‌ ഗ്രിഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ തീം സോങ് പ്രകാശനം

കുവൈത്ത് സിറ്റി: സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2022നോടനുബന്ധിച്ചുള്ള തീം സോങ് പ്രകാശനം ചെയ്തു.ഇടവകയുടെ വിവിധ ദേവാലയങ്ങളായ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച്‌, അബ്ബാസിയ ബസേലിയോസ്‌ ഹാൾ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു. ചടങ്ങുകൾക്ക്‌ മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ നേതൃത്വം നൽകി.

റോയ്‌ പുത്തൂർ ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്‌ ഫാ. അനൂപ്‌ ജോസഫ്‌ ഈപ്പൻ ചെന്നൈയാണ്‌.ഇടവക ട്രസ്റ്റീ സാബു ഏലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗീസ്‌, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ ബിനു ബെന്ന്യാം, ജോയന്റ്‌ ജനറൽ കൺവീനർ തോമസ്‌ മാത്യു, ഫിനാൻസ്‌ കൺവീനർ മനോജ്‌ തോമസ്‌, പ്രോഗ്രാം കൺവീനർ വർഗീസ്‌ ജോസഫ്‌, പബ്ലിസിറ്റി കൺവീനർ സിബി അലക്സാണ്ടാർ, പബ്ലിസിറ്റി ജോയന്റ്‌ കൺവീനർ ജേക്കബ്‌ റോയ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Theme song release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.