കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തെ യു.എൻ രക്ഷാസമിതി യോഗത്തിൽ അപലപിച്ച് കുവൈത്ത്.കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ആണ് കുവൈത്തിനെ പ്രതിനിധാനംചെയ്ത് സംസാരിച്ചത്.ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന എല്ലാ അധിനിവേശ പദ്ധതികളെയും കുവൈത്ത് എതിർക്കുന്നു.
ഫലസ്തീനികളുടെ വീടും സ്വത്തുക്കളും അനധികൃതമായി കൈക്കലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. മസ്ജിദുൽ അഖ്സയിൽ നടത്തിയ സൈനിക ഇടപെടലും അതിക്രമവും പ്രതിഷേധാർഹമാണ്. ഇസ്രായേൽ സൈനിക നടപടി നിർത്തിവെച്ച് അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പാലിക്കാൻ തയാറാകണമെന്നും ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.