മസ്‌കത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

മസ്‌കത്ത്: മഴക്കെടുതിയെ തുടർന്ന് വൈദ്യുതി മുടങ്ങിയ മസ്‌കത്ത് ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി നമ ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു.

അൽ ഖൂദ്, അൽ മവാലിഹ്, സറായ അൽ ബന്ദർ, ആമിറാത്ത്, ഖുറയ്യാത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്.

കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമാണ് വൈദ്യുതി തടസ്സം ഉണ്ടായതെന്ന് കമ്പനി ക്ഷമാപണം അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് സാങ്കേതിക സംഘങ്ങൾ ഉടൻ തന്നെ പ്രവർത്തനം ആരംഭിച്ചുവെന്നും സൂർ അൽ ഹദീദ്, അൽ ഹൈൽ അൽ ജനൂബിയ്യ എന്നീ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടരുകയാണെന്നും അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട പരാതികൾക്കും 1011 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Power restored in some areas of Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.