അഡ്വ.വി.പി. അബ്ദുൽ റഷീദിന് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി തുക കൈമാറുന്നു

സഥാനാർഥിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി

കുവൈത്ത് സിറ്റി: ധർമ്മടത്ത് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.പി. അബ്ദുൽ റഷീദിന് ​​തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി കൈമാറി. ജില്ല വെൽഫയർ വിങ് സെക്രട്ടറി സുജിത്ത് കായലോട്, ജില്ല കമ്മിറ്റി മെമ്പർ സജീർ മുണ്ടേരി എന്നിവർ മറ്റ് നേതാക്കളുടെ സാന്നിധ്യത്തിൽ തുക കൈമാറി. തുടർന്നും ഇത്തരം സഹായങ്ങൾ ചെയ്യുമെന്ന് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അറിയിച്ചു.

Tags:    
News Summary - OICC Kannur District Committee provided the deposit amount to the candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.