കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള വായുവിന്റെ ഗുണനിലവാര നിലവാരം സ്ഥിരവും സുരക്ഷിതവും. ഇത് നിശ്ചിത പരിധിക്കുള്ളിൽ തുടരുന്നതായും പാരിസ്ഥിതിക സാഹചര്യം പൂർണ്ണമായും നിയന്ത്രണത്തിലാണെന്നും ജനറൽ എൻവയോൺമെന്റ് അതോറിറ്റി സ്ഥിരീകരിച്ചു.
റെസിഡൻഷ്യൽ, വ്യാവസായിക, എണ്ണ സൗകര്യ മേഖലകളിലെ സ്റ്റേഷനുകൾ വഴി അതോറിറ്റി 24 മണിക്കൂറും നിരീക്ഷണം തുടരുന്നുണ്ട്.
ഓരോ അഞ്ച് മിനിറ്റിലും മലിനീകരണം അളക്കുന്നുണ്ടെന്നും അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ഡാറ്റ വിശകലനം ചെയ്യുന്നുണ്ടെന്നും എൻവയോൺമെന്റ് അതോറിറ്റി വക്താവ് ശൈഖ അൽ ഇബ്രാഹിം പറഞ്ഞു.
അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ വായുവിന്റെ ഗുണനിലവാര അപ്‌ഡേറ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
മലിനീകരണ തോത് ഉയർന്നാൽ ഉടനടി മുന്നറിയിപ്പുകൾ നൽകും. ആരോഗ്യ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമുദ്രജലം, ബീച്ചുകൾ, സമുദ്രജീവികൾ, കുടിവെള്ളം എന്നിവയുടെ ഗുണനിലവാരം അതോറിറ്റി പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും ശൈഖ അൽ ഇബ്രാഹിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.