ടി.കെ.റെജി ,രാധാകൃഷ്ണൻ ,മനോജ്
കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) അബ്ബാസിയ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര ജനറൽ സെക്രട്ടറി കെ.രാജേഷ് കുമാർ, കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ,ആർട്സ് സെക്രട്ടറി ജോയ് നന്ദനം, വനിത വേദി പ്രസിഡൻറ് സരിത രാജൻ, വനിത വേദി സെക്രട്ടറി ലത മനോജ് എന്നിവർ ആശംസകൾ നേർന്നു. അബ്ബാസിയ യൂനിറ്റ് മുൻ കൺവീനർ രഞ്ജിത്ത് കൃഷ്ണൻ സ്വാഗതവും അബ്ബാസിയ യൂനിറ്റ് നിയുക്ത കൺവീനർ റെജി ടി.കെ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : ടി.കെ.റെജി (കൺവീ),എൻ.വി.രാധാകൃഷ്ണൻ (സെക്ര),മനോജ് കക്കോത്ത് (ട്രഷ), കെ.പി.ഉദയൻ (ജോ.കൺ),രതീഷ് രാജൻ (ജോ.സെക്ര),രജിത്ത് രാജൻ (ജോ.ട്രഷ), ബാബു വയനാട്, കെ.ഉമേഷ് കുമാർ, എ.ബി. അനു കുമാർ,ബിജു.എസ്.ആനന്ദകൃഷ്ണ, രതീഷ് രാമചന്ദ്രൻ, വിനോജ് രാജഗോപാൽ, ഗിരീഷ് രാമചന്ദ്രൻ എന്നിവർ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.