കുവൈത്തിൽ ഇന്നും ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇന്നും ഇറാന്റെ ആക്രമണം. തിങ്കളാഴ്ച രാവിലെ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തടഞ്ഞതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതിന്റെ ഫലമായാണ് ശബ്ദങ്ങൾ കേട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ പ്രസ്താവനയിൽ അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ അൽ അത്‌വാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Tags:    
News Summary - Attacks continue in Kuwait today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.