കുവൈത്ത് സിറ്റി: പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്ത 643 പ്രവാസികളുടെ കൂടി റെസിഡൻഷ്യൽ അഡ്രസ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നീക്കി. ഇവർ 30 ദിവസത്തിനുള്ളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ 100 ദീനാർ വരെ പിഴ അടക്കേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു.
ഇവർ നേരത്തേ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ കെട്ടിട ഉടമയുടെ അഭ്യർത്ഥന എന്നിവ കണക്കിലെടുത്താണ് നടപടി. താമസം മാറിയാൽ പുതിയ റെസിഡൻഷ്യൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സൂചിപ്പിച്ചു. അതോറിറ്റി ഒഫിസിൽ നേരിട്ടെത്തിയും സഹൽ ആപ്പുവഴിയും മേൽവിലാസം ക്രമപ്പെടുത്താം.
നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12,500 ലധികം വ്യാജ വിലാസങ്ങള്‍ റദ്ദാക്കിയിരുന്നു. മംഗഫ് തീപിടിത്ത ദുരന്തത്തിനുശേഷമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐ.ഡിയിലെ താമസ വിലാസങ്ങള്‍ കര്‍ശനമാക്കിയത്.
പ്രവാസികളുടെ താമസ സ്ഥലം കൃത്യമായി മനസ്സിലാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടി. ദേശീയ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കാന്‍ പ്രവാസികളുടെ വിലാസ വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.