കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ‘യൂണിവേഴ്സൽ ഡിസൈനിന് കീഴിലുള്ള കുവൈത്ത് ആക്സസിബിലിറ്റി കോഡ്' പാലിക്കുമെന്ന് സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽഹുവൈല വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് ഭിന്നശേഷിക്കാരുടെയും, പ്രായമായവരുടെയും, പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്രവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികൾ, ബുദ്ധിപരമായ വൈകല്യമുള്ള വ്യക്തികൾ, അൽഷിമേഴ്സ് രോഗം പോലുള്ള അവസ്ഥകളുള്ള പ്രായമായവർ എന്നിവരുൾപ്പെടെയുള്ള വ്യക്തികൾക്ക് അനുയോജ്യമായ അന്തരീക്ഷം നൽകുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത സെൻസറി റൂമുകൾ പോലുള്ള സഹായ സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നതായും ഡോ. അൽഹുവൈല പറഞ്ഞു.
നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പബ്ലിക് അതോറിറ്റി ഫോർ പേഴ്സൻസ് വിത്ത് ഡിസബിലിറ്റീസ്, പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുമായി നേരിട്ട് ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.