കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ഞായറാഴ്ച നടക്കും. രാവിലെ 11.30 മുതൽ 2.30 വരെയാണ് പരീക്ഷ. പേന, പേപ്പർ മോഡിൽ എൻ.ടി.എ നൽകുന്ന ബ്ലാക്ക് ബാൾ പോയൻറ് പെൻ ഉപയോഗിച്ച് ഒ.എം.ആർ ഷീറ്റിലാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്. ഇംഗ്ലീഷിലാണ് പരീക്ഷ. വിദ്യാർഥികൾക്ക് രാവിലെ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രധാന പ്രവേശന കവാടത്തിലൂടെ രാവിലെ 8.30 മുതൽ എത്താവുന്നതാണ്. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച സമയം അനുസരിച്ച് എത്തണം. കാർഡിൽ ഇന്ത്യൻ സമയം ആയിരിക്കും. ഇതിന് അനുസൃതമായ കുവൈത്ത് സമയത്തിൽ ആണ് എത്തേണ്ടത്. https://neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം.
എൻ.ടി.എ വെബ്സൈറ്റിലും അഡ്മിറ്റ് കാർഡിലും നൽകിയ നിർദേശങ്ങൾ ശ്രദ്ധയോടെ വായിക്കുകയും പിന്തുടരുകയും വേണം. അഡ്മിറ്റ് കാർഡിൽ അനുവദിച്ചിട്ടുള്ള സാധനങ്ങൾ മാത്രമേ കൊണ്ടുവരാവൂ. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച നിരോധിത വസ്തുക്കൾ കൊണ്ടുവരരുത്. വിദ്യാർഥികൾ ധരിച്ചുവന്ന മാസ്ക് നീക്കി പ്രവേശനത്തിനുമുമ്പ് കേന്ദ്രത്തിൽനിന്ന് നൽകുന്ന എൻ95 മാസ്ക് ധരിക്കണം. സഹായങ്ങൾക്കായി എംബസി പരിസരത്ത് ഞായറാഴ്ച രാവിലെ 8.30 മുതൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കും. രജിസ്ട്രേഷൻ ഏരിയയിലേക്ക് അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും ഉള്ള വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.
കൂടെ വന്നവരെ ഇൗ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല. എൻ.ടി.എ നിർദേശിക്കുന്ന ഡ്രസ് കോഡ് പിന്തുടരണം. പരീക്ഷ അവസാനിപ്പിക്കുന്നതിന് മുമ്പ് പരീക്ഷാർഥികളെ ഹാളിൽനിന്ന് പുറത്തുപോകാൻ അനുവദിക്കില്ല. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രോേട്ടാകോൾ പാലിക്കണം. നയതന്ത്ര മേഖലക്കകത്തോ പുറത്തോ പാർക്കിങ് സൗകര്യം ലഭ്യമല്ല. വിദ്യാർഥികളുടെ സുഗമമായ പ്രവേശനം ഉറപ്പുവരുത്താൻ നയതന്ത്ര മേഖലയുടെ പ്രവേശന കവാടത്തിലാണ് കുട്ടികളെ ഇറക്കുക. ഇവിടെനിന്ന് എംബസിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ എംബസി സൗകര്യം ഏർപ്പെടുത്തും.
വിദ്യാർഥികൾ രജിസ്ട്രേഷൻ ഡെസ്കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണം. നയതന്ത്ര ഏരിയയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരീക്ഷ പൂർത്തിയായ വിദ്യാർഥികളുടെ പുറത്തുപോക്ക് ഫസ്റ്റ് ഇൻ ഫസ്റ്റ് ഒൗട്ട് അടിസ്ഥാനത്തിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് fs.kuwait@mea.gov.in, edu.kuwait@mea.gov.in എന്നീ ഇ–മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.