സാ​മൂ​ഹി​ക മാ​ധ്യ​മ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​ന​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ പോ​സ്റ്റു​ചെ​യ്ത മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി.കു​വൈ​ത്ത് സാ​യു​ധ സേ​ന​യെ പ​രി​ഹ​സി​ക്കു​ന്ന​തും അ​വ​ഹേ​ളി​ക്കു​ന്ന​തും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ ചെ​റു​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​ട​ങ്ങി​യ വീ​ഡി​യോ ക്ലി​പ്പു​ക​ൾ പോ​സ്റ്റ് ചെ​യ്ത ര​ണ്ട് പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു.സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​നെ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​ഡി​യോ ഉ​ള്ള​ട​ക്കം ചി​ത്രീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ഇ​രു​വ​രും ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. സൈ​നി​ക സ്ഥാ​പ​ന​ത്തി​ന്റെ അ​ന്ത​സ്സി​നെ ത​ക​ർ​ക്കു​ന്ന അ​സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ പോ​സ്റ്റ് ചെ​യ്ത​തി​നും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​പ​യോ​ഗ​ത്തി​നും ഒ​രാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.സ​മൂ​ഹ മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും, സൈ​നി​ക സ്ഥാ​പ​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തോ, രാ​ജ്യ​ത്തി​ന്റെ​യും അ​തി​ന്റെ ബ​ന്ധ​ങ്ങ​ളു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ന്ന​തോ ആ​യ ഉ​ള്ള​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വീ​ണ്ടും ഉ​ണ​ർ​ത്തി.എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Authorities strengthen social media monitoring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.