കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കോ​വി​ഡ് ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണ ച​ട​ങ്ങ്​ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ്രവാസികളോട്​ സർക്കാർ നന്ദികേട്​ കാട്ടി –കെ. മുരളീധരൻ എം.പി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു. കൊ​യി​ലാ​ണ്ടി സി.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് ദു​ര​ന്ത കാ​ല​ത്ത് പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ച്ച വി​ഷ​മ​ത​ക​ൾ കേ​ന്ദ്ര - കേ​ര​ള സ​ർ​ക്കാ​റു​ക​ൾ പ​രി​ഗ​ണി​ച്ച​തേ​യി​ല്ലെ​ന്നും വി​ദേ​ശ​ത്തു പ​ണി​യെ​ടു​ത്ത്​ നാ​ടി​െൻറ പു​രോ​ഗ​തി​ക്കാ​യി വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ കാ​ണി​ച്ച​ത് ന​ന്ദി​കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് വി​മാ​നം ഏ​ർ​പ്പാ​ട് ചെ​യ്യാ​ൻ കെ.​എം.​സി.​സി അ​ട​ക്ക​മു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ത​യാ​റാ​യി​ട്ടും അ​നു​മ​തി ന​ൽ​കാ​തെ കേ​ന്ദ്ര​വും കേ​ര​ള​വും വൈ​കി​പ്പി​ച്ച​ത്​ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മു​സ്​​ലിം ലീ​ഗ് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് നേ​താ​വും മു​ൻ പി.​എ​സ്.​സി അം​ഗ​വു​മാ​യ ടി.​ടി. ഇ​സ്മാ​യി​ൽ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, എ​ൻ.​പി. അ​ബ്​​ദു​സ്സ​മ​ദ്, റ​ഷീ​ദ് വെ​ങ്ങ​ളം, സി.​കെ.​വി. യൂ​സു​ഫ്, കെ.​പി. ഇ​മ്പി​ച്ചി മ​മ്മു, അ​ലി കൊ​യി​ലാ​ണ്ടി, മ​ഠ​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഫാ​സി​ൽ കൊ​ല്ലം, സാ​ലി​ഹ് ബാ​ത്ത, ബ​ഷീ​ർ മേ​ല​ടി, അ​ബ്​​ദു​ൽ ബാ​സി​ത്ത്, മു​ഹ​മ്മ​ദ​ലി, സ​ലീ​ന, മ​ജീ​ദ് ന​ന്തി, ടി.​വി. ല​ത്തീ​ഫ്, നൗ​ഫ​ൽ ന​ന്തി, കാ​സിം അ​ബ്​​ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഹ​മ​ദാ​നി സ്വാ​ഗ​ത​വും കോ​ഒാ​ഡി​നേ​റ്റ​ർ അ​മേ​ത്ത് കു​ഞ്ഞ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.