കാപിറ്റൽ ഗവർണർ ശൈഖ് തലാൽ അൽ ഖാലിദും പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസും ചർച്ച നടത്തുന്നു
കാപിറ്റൽ ഗവർണറേറ്റ് സൗന്ദര്യവത്കരിക്കും
കുവൈത്ത് സിറ്റി: കാപിറ്റൽ ഗവർണറേറ്റ് സൗന്ദര്യവത്കരിക്കാൻ പദ്ധതി. കാപിറ്റൽ ഗവർണർ ശൈഖ് തലാൽ അൽ ഖാലിദും പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസും ഇതുസംബന്ധിച്ച് ചർച്ച നടത്തി. തെരുവുകളും നടപ്പാതകളും ഭംഗിയാക്കും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കൈയേറ്റങ്ങൾ ഒഴിപ്പിക്കും.
നിലങ്ങള്‍ വൃത്തിയാക്കുക, കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുക, പൈതൃക മാര്‍ക്കറ്റുകള്‍ സംരക്ഷിക്കുക, മൈതാനങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും ബെഞ്ചുകള്‍ അലങ്കരിക്കുക, കുടകള്‍ സ്ഥാപിക്കുക, പൊതുസൗകര്യങ്ങൾ വർധിപ്പിക്കുക, പൊതു കക്കൂസ്, കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയിലുള്ളത്.പ്രധാന വാണിജ്യകേന്ദ്രങ്ങളോടും മാര്‍ക്കറ്റുകളോടും ചേര്‍ന്ന് കാര്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ സ്ഥാപിക്കുകയെന്നതും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.