Posted On
date_range Updated On
date_range കെ.കെ.ഐ.സി കാമ്പയിൻ; സമാപന സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: ഇസ്‌ലാം വിശുദ്ധിക്കും വിമോചനത്തിനും എന്ന വിഷയത്തിൽ കെ.കെ.ഐ.സി സംഘടിപ്പിച്ച് വരുന്ന സമ്മർ വെക്കേഷൻ കാമ്പയിൻ സമാപന സമ്മേളനം വെള്ളിയാഴ്ച. റിഗ്ഗയിലെ ഔഖാഫ് ഓഡിറ്റോറിയത്തിനടുത്തുള്ള പള്ളിയിൽ വൈകുന്നേരം 4.30 മുതൽ 7.15 വരെയാണ് പരിപാടി.
‘മുസ്ലിം സ്ത്രീകൾ വീടുകളിൽ തളച്ചിടപ്പെട്ടവരോ’ എന്ന വിഷയത്തിൽ അബ്ദു റഷീദ് കുട്ടമ്പൂർ, സമീർ അലി ഏകരൂൽ, അബ്ദുറഹിമാൻ തങ്ങൾ എന്നിവർ പങ്കെടുക്കുന്ന എന്ന ഓപ്പൺ ചർച്ച നടക്കും. പൊതു സമ്മേളനത്തിൽ അബദുർറഷീദ് കൂട്ടമ്പൂർ ‘വിശ്വാസം വിശുദ്ധിക്കും വിമോചനത്തിനും’ എന്ന കാമ്പയിൻ പ്രമേയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.