ചൂടും ഈർപ്പവും തുടരും; ഇന്നും നാളെയും ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥ

കുവൈത്ത് സിറ്റി: അടുത്ത ഏതാനും ദിവസം രാജ്യത്ത് പൊതുവെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. രാത്രിയിൽ ചൂട് മുതൽ മിതമായതും താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനം രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും കാണിക്കുന്നു.

തീരപ്രദേശങ്ങളിൽ ഇത് നല്ല രൂപത്തിൽ പ്രകടമാകും. വെള്ളിയാഴ്ച, തീരപ്രദേശങ്ങളിൽ കാലാവസ്ഥ ചൂടേറിയതും താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടൽ നേരിയതോ മിതമായതോ ആയിരിക്കും.

വെള്ളിയാഴ്ച രാത്രി കാലാവസ്ഥ ചൂടേറിയതും താരതമ്യേന ഈർപ്പമുള്ളതായിരിക്കും. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. കുറഞ്ഞ താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച തീരപ്രദേശങ്ങളിൽ ചൂട് കൂടുതലായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാണ്.

ശനിയാഴ്ച രാത്രിയിലെ കാലാവസ്ഥ ചൂടേറിയതും ഈർപ്പമുള്ളതുമായിരിക്കും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 27 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ്. അതേസമയം, വരുന്ന ആഴചയോടെ രാജ്യത്ത് കനത്ത ചൂടിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Hot and humid conditions to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.