ക്യാപിറ്റൽ ഗവർണറേറ്റിൽ ഫുഡ് ആൻഡ് നുട്രീഷൻ പരിശോധന; 108 കിലോ ഭക്ഷ്യ ഉൽപന്നങ്ങൾ നശിപ്പിച്ചു

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ 'പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ'പരിശോധന. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത108 കിലോ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നശിപ്പിച്ചു.

മറ്റു നിരവധി നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കേടായ സാധനങ്ങളുടെ വിൽപന, രജിസ്ട്രേഷൻ കാർഡ് ഇല്ലാതെ പ്രവർത്തനം, മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, ശുചിത്വ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതിരിക്കൽ തുടങ്ങിയ ലംഘനങ്ങളും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും തുടർച്ചയായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - PAFN Inspects Capital Governorate, Destroys 108 Kg of Unfit Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.