സൗദിയിൽ ഈസ്റ്റ്-വേസ്റ്റ് ഓയിൽ പൈപ്പ് ലൈനിനു നേരെ ആക്രമണം: പ്രവർത്തനം നിർത്തിവെച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ്, മദീന എന്നീ പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പ്രമുഖ ഈസ്റ്റ്-വേസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിനു നേരെ ഒന്നിലധികം ആക്രമണങ്ങൾ നടന്നതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി പൈപ്പ്ലൈനിെൻറ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. ആക്രമണം ഉണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സേനയും വിദഗ്ധ സാങ്കേതിക സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ ആരംഭിച്ചു.
അംഗീകൃത അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം, ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് പൈപ്പ്ലൈനിെൻറ സുരക്ഷ ഉറപ്പുവരുത്താനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട തുടർന്നുള്ള വിവരങ്ങൾ യഥാസമയം പുറത്തുവിടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.