പൊലീസ് യൂനിഫോമിൽ കാമറ ഘടിപ്പിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസ് യൂനിഫോമിൽ കാമറ ഘടിപ്പിക്കാൻ നീക്കം. പാർലമെൻറിന്‍റെ ആഭ്യന്തര, പ്രതിരോധ സമിതി ഇതിന് അനുമതി നൽകി. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഹിഷാം അൽ സാലിഹ് എം.പിയാണ് ഇതുസംബന്ധിച്ച കരടുനിർദേശം സമർപ്പിച്ചത്. പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് റെക്കോഡ് ചെയ്യപ്പെടുന്നത് സുരക്ഷ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

പാർലമെൻറ് സമിതി അംഗീകരിച്ച നിയമം സഭയിൽ വോട്ടിനിട്ട് അംഗീകരിക്കുകയും മന്ത്രിസഭ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്താലേ പ്രാബല്യത്തിലാകൂ.

നിലവിൽ പൊലീസുകാർക്ക് കുരുമുളക് സ്പ്രേ സ്റ്റൺ ഗൺ ഉപയോഗിക്കാൻ നൽകിയിട്ടുണ്ട്. പട്രോൾ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് സർവിസ് പിസ്റ്റളിന് പുറമെ പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതി നൽകിയത്.

Tags:    
News Summary - The camera will be attached to the police uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.