ദ ബാസിൽ ആർട്ട്സ് ഓണാഘോഷവും കുടുംബസംഗമവും ഫാ.മത്തായി സഖറിയ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കലാ-സാംസ്കാരിക സംഘടനയായ ബാസിൽ ആർട്സിന്റെ ഓണാഘോഷവും കുടുംബസംഗമവും അബ്ബാസിയാ കലാ ഓഡിറ്റോറിയത്തിൽ ഫാ. മത്തായി സഖറിയ ഉദ്ഘാടനം ചെയ്തു. ബാസിൽ ആർട്ട്സ് പ്രസിഡണ്ട് ജെറി ജോൺ കോശി അധ്യക്ഷത വഹിച്ചു.
കുവൈത്ത് മഹാ ഇടവക സഹവികാരി ഫാ. മാത്യു തോമസ് ആശംസ നേർന്നു. ലേഡീസ് ചെയർപേഴ്സൻ ഷാനി ജോഫിൻ സ്വാഗതവും ജനറൽ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും പറഞ്ഞു. കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ, പൊലിക കുവൈറ്റിന്റെ നാടൻ പാട്ടുകൾ, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.