Posted On
date_range Updated On
date_range ഉൾക്കടൽ പ്രദേശങ്ങളിലെ നിരോധനം തുടരും
കുവൈത്ത് സിറ്റി: രാജ്യത്ത് ഉൾക്കടൽ പ്രദേശങ്ങളിൽ പിക്നിക്കുകളും മത്സ്യബന്ധനവും താൽക്കാലികമായി നിരോധിച്ചത് തുടരും. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് മുൻകരുതൽ നടപടിയായി തീരുമാനം എടുത്തത്. ഉൾക്കടലിന് പുറത്തുള്ള നിശ്ചിത മേഖലകളിൽ മാത്രമാണ് പ്രവർത്തനങ്ങൾക്ക് അനുമതി.
അൽ-ജൂൺ ഉൾക്കടൽ മേഖലയിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചു. പെർമിറ്റ് നൽകുന്നതും നിർത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനുമാണ് തീരുമാനമെടുത്തതെന്ന് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ശൈഖ് മുബാറക് അലി യൂസഫ് അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.