കുവൈത്തിൽ 30 പേരുടെ കൂടി പൗരത്വം റദ്ദാക്കി

കുവൈത്ത് സിറ്റി: 30 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റിയുടെ ഉത്തരവ്. പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹാണ് ഉത്തരവിൽ ഒപ്പുവെച്ചത്.

വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. വ്യാജ പൗരത്വങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ കുവൈത്ത് ശക്തമാക്കിയിരിക്കുകയാണ്. ഇതിനകം ആയിരക്കണക്കിന് ആളുകളുടെ പൗരത്വമാണ് വ്യാജരേഖകൾ, ഇരട്ട പൗരത്വം, ക്രിമിനൽ പശ്ചാത്തലം എന്നിവ മുൻനിർത്തി സർക്കാർ റദ്ദാക്കിയത്. 2026 ജൂലൈയിലെ ഏറ്റവും പുതിയ ഭേദഗതി പ്രകാരം വിദേശികൾക്ക് ദീർഘകാല താമസം, അറബി ഭാഷാ പ്രാവീണ്യം, അല്ലെങ്കിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കുവൈത്ത് പൗരത്വം നൽകുന്ന രീതി നിർത്തലാക്കി.

പുതിയ നിയമപ്രകാരം കുവൈത്ത് പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശ വനിതകൾക്ക് വിവാഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇനി കുവൈത്ത് പൗരത്വം ലഭിക്കില്ല. പൗരത്വം നൽകുന്നതും റദ്ദാക്കുന്നതും പൂർണ്ണമായും രാജ്യത്തിന്റെ പരമാധികാര പരിധിയിൽ വരുന്ന കാര്യമായി പ്രഖ്യാപിച്ചതിനാൽ പൗരത്വം റദ്ദാക്കുന്നതിനെതിരെ വ്യക്തികൾക്ക് കുവൈത്തിലെ സാധാരണ സിവിൽ കോടതികളെ സമീപിക്കാൻ കഴിയില്ല.

Tags:    
News Summary - Kuwait revokes citizenship of 30 more people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.