കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക തൊഴിലാളി താമസകേന്ദ്രങ്ങൾ ഒരുക്കണമെന്ന് വിദഗ്ധർ. താമസ സൗകര്യങ്ങൾക്കൊപ്പം ആരോഗ്യ, സുരക്ഷ, അഗ്നിശമന സംവിധാനങ്ങളും ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും നിർദേശം. അതോടൊപ്പം തൊഴിലാളികളുടെ താമസ-തൊഴിൽ വിവരങ്ങൾ ഏകീകൃത ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കി. ഇതിലൂടെ അനധികൃത താമസകേന്ദ്രങ്ങളും ആരോഗ്യ-സുരക്ഷാ നിയമലംഘനങ്ങളും കുറക്കാനാകുമെന്നാണ് വിലയിരുത്തൽ. തൊഴിലാളി താമസകേന്ദ്രങ്ങളുടെ വികസനത്തിലും നടത്തിപ്പിലും സ്വകാര്യ മേഖലയെയും ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. തൊഴിലാളി താമസകേന്ദ്രങ്ങളെ ദീർഘകാല വികസന-നിക്ഷേപ പദ്ധതിയായി പരിഗണിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
പ്രവാസികൾ, പ്രത്യേകിച്ച് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ, ഹസാവി ഭാഗങ്ങൾ ഒഴിപ്പിക്കണമെന്ന നിർദേശം വർഷങ്ങളായി അധികൃതരുടെ മുന്നിലുണ്ടെങ്കിലും പകരം എവിടെ പാർപ്പിക്കുമെന്ന ചോദ്യത്തിലാണ് പ്രതിസന്ധിയിലായത്. ഹസാവിയിൽ അടുത്തിടെ നടന്ന ഒഴിപ്പിക്കൽ തന്നെ ഏറെ ചർച്ചയായി. വിമാനത്താവളം ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സമീപമാണ് വിദേശികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ. തൊഴിലാളികൾക്ക് പ്രത്യേകമായി താമസ കേന്ദ്രങ്ങൾ ഒരുക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.