Posted On
date_range Updated On
date_range ആറുമാസത്തിനിടെ ക്രെഡിറ്റ് കാർഡ് വഴി 2500 കോടി ദീനാർ ചെലവിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനിടെ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവ് 250 കോടി ദീനാർ കവിഞ്ഞു. ദൈനംദിന ആവശ്യങ്ങൾക്കും ഓൺലൈൻ പേയ്‌മെന്റുകൾക്കുമായി ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചതായാണ് കണക്കുകൾ.
പി.ഒ.എസ് വഴി 133 കോടി ദീനാറും ഓൺലൈൻ പേയ്‌മെന്റുകളിലൂടെ 875 ദശലക്ഷം ദീനാറും ചെലവഴിച്ചു. എ.ടി.എം വഴി പണം പിൻവലിക്കാൻ 295 ദശലക്ഷം ദീനാറും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു. ആറ് മാസത്തിനിടെ 12 കോടിയിലധികം ക്രെഡിറ്റ് കാർഡ് ഇടപാടുകളാണ് നടന്നത്. ജനുവരിയിലാണ് ഏറ്റവും കൂടുതൽ പ്രതിമാസ ചെലവ് രേഖപ്പെടുത്തിയത്; 477 ദശലക്ഷം ദീനാറായിരുന്നു ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.