കാനഡയിൽ എണ്ണ പര്യവേക്ഷണ സാധ്യത തേടി കുവൈത്ത് കമ്പനി

കുവൈത്ത് സിറ്റി: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ പുതിയ എണ്ണ-വാതക പര്യവേക്ഷണ, ഉൽപ്പാദന അവസരങ്ങൾ തേടി കുവൈത്ത് ഫോറിൻ പെട്രോളിയം എക്സ്‌പ്ലോറേഷൻ കമ്പനി (കെ.യു.എഫ്.പി.ഇ.സി). പുതിയ പര്യവേക്ഷണ, ഉൽപ്പാദന അവകാശങ്ങൾ നേടുന്നതിനുള്ള സാധ്യതകളാണ് കമ്പനി വിലയിരുത്തുന്നത്.

കാനഡയിലെ ക്യൂബെക്ക്-ഡോവർണി പദ്ധതിയിൽ കെ.യു.എഫ്.പി.ഇ.സിക്ക് 30 ശതമാനം ഓഹരിയുണ്ട്. പദ്ധതിയുടെ എഞ്ചിനീയറിംഗ്, സുരക്ഷാ അപകടസാധ്യതാ വിലയിരുത്തലും കമ്പനി പൂർത്തിയാക്കി. സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ സജ്ജീകരണം, പ്രവർത്തന നിലവാരം എന്നിവയും പരിശോധിച്ചു.

പദ്ധതിയുടെ പ്രവർത്തന നിലവാരം മികച്ചതാണെന്ന് വിലയിരുത്തലിൽ കണ്ടെത്തി. 2025ൽ പദ്ധതിയിലെ പ്രതിദിന ഉൽപ്പാദനം 27.2 ശതമാനം വർധിച്ച് 25,310 ബാരൽ എണ്ണ തുല്യമായി ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ എണ്ണ-വാതക മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കെ.യു.എഫ്.പി.ഇ.സി നീക്കം.

Tags:    
News Summary - Kuwait Foreign Petroleum Exploration Company seeks new oil and gas exploration and production opportunities in Alberta province, Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.