ഹുർമുസിൽ യു.എ.ഇ കപ്പലുകൾക്ക് നേരെ ആക്രമണം: കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിൽ അബുദബി നാഷണൽ ഓയിൽ കമ്പനിയുടെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണെന്നും സമുദ്ര സുരക്ഷ, ഊർജ്ജ വിതരണം, അന്താരാഷ്ട്ര വ്യാപാരം എന്നിവക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

യു.എ.ഇക്ക് പൂർണ ഐക്യദാർഢ്യവും സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കുള്ള പിന്തുണയും കുവൈത്ത് ആവർത്തിച്ചു. സംഘർഷം ലഘൂകരിക്കാനും നാവിഗേഷൻ സ്വാതന്ത്ര്യം മാനിക്കാനും ഹുർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുപ്രവർത്തിപ്പിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തു.

ഇന്നലെ രാത്രിയാണ് ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോകി’ന്റെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. എന്നാൽ ആക്രമണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Kuwait condemns attack on UAE ships in Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.