കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ വേനൽക്കാല അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പുതിയ അധ്യയന വർഷാരംഭം, മഴക്കാലം എന്നിവക്ക് മുന്നോടി ആയാണ് വിദ്യാഭ്യാസ മന്ത്രാലയം നടപടി. കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണികൊപ്പം ജലചോർച്ചയും പരിഹരിക്കും. അറ്റകുറ്റപ്പണി ആവശ്യമുള്ള സ്കൂളുകൾ കണ്ടെത്തി മുൻഗണനാ ക്രമത്തിലാണ് ജോലികൾ നടത്തുന്നത്. മേൽക്കൂരകളിലെ ഇൻസുലേഷൻ പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ഇൻസുലേഷൻ സ്ഥാപിക്കും. ചോർച്ചയുടെ ഉറവിടം കണ്ടെത്തിയ ശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്.
മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ മേൽക്കൂരകളും ഡ്രെയിനേജ് സംവിധാനങ്ങളും പരിശോധിക്കും. എയർ കണ്ടീഷനിംഗ് സംവിധാനങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ ഡ്രെയിനേജും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തും. മേൽക്കൂരകൾ വൃത്തിയായി സൂക്ഷിക്കാനും ഡ്രെയിനേജ് സംവിധാനങ്ങൾ പതിവായി വൃത്തിയാക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ സ്കൂൾ കെട്ടിടങ്ങളിലെ നിർമാണ തകരാറുകൾ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി മന്ത്രാലയം ഏകോപനം നടത്തും. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കി പുതിയ അധ്യയന വർഷത്തിന് സ്കൂളുകളെ സജ്ജമാക്കുകയാണ് അറ്റകുറ്റപ്പണികളുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.