സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷനും ജീൻ തെറാപ്പിക്കും പ്രത്യേക യൂണിറ്റുകൾ

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ബാങ്ക് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷനും ജീൻ തെറാപ്പിക്കുമായി രണ്ട് പ്രത്യേക യൂണിറ്റുകൾ സ്ഥാപിക്കാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ്.

ഹെമറ്റോളജി, ഓങ്കോളജി, പീഡിയാട്രിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ വിഭാഗത്തിന് കീഴിലായിരിക്കും പുതിയ യൂണിറ്റുകൾ പ്രവർത്തിക്കുക. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ, ജീൻ തെറാപ്പി, സെൽ തെറാപ്പി തുടങ്ങിയ നൂതന ചികിത്സകൾ ഇവിടെ ലഭ്യമാകും.

രണ്ട് യൂണിറ്റുകൾക്കും തുല്യമായ ചികിത്സാ സൗകര്യങ്ങളും കിടക്കകളും ഉറപ്പാക്കും. രോഗികൾക്ക് ചികിത്സ ആരംഭിച്ച യൂണിറ്റിൽ നിന്ന് തന്നെ തുടർചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. സങ്കീർണമായ കേസുകൾ ചർച്ച ചെയ്യുന്നതിനും ചികിത്സാ ഫലങ്ങൾ വിലയിരുത്തുന്നതിനും സംയുക്ത യോഗങ്ങളും നടത്തും.

Tags:    
News Summary - Kuwait National Bank Specialized Children's Hospital has dedicated units for stem cell transplantation and gene therapy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.