സുഡാനിലെ ഖാർത്തൂമിൽ ശുദ്ധജല പദ്ധതിക്ക് ധനസഹായം നൽകുന്ന ധാരണപത്രത്തിൽ

കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് അധികൃതർ ഒപ്പുവെക്കുന്നു

സുഡാനിൽ ശുദ്ധജല പദ്ധതിക്ക് കുവൈത്ത് ധനസഹായം

കുവൈത്ത് സിറ്റി: സുഡാനിലെ ഖാർത്തൂമിൽ ശുദ്ധജല പദ്ധതിക്ക് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ ധനസഹായം. ഇതുസംബന്ധിച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും വേൾഡ് ഫുഡ് പ്രോഗ്രാമും ധാരണപത്രത്തിൽ ഒപ്പുവെച്ചു. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ പദ്ധതി നടപ്പാക്കാൻ 20 ലക്ഷം ഡോളറാണ് വകയിരുത്തിയത്.

സുഡാനിലെ അഞ്ചുലക്ഷത്തിലധികം അഭയാർഥികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന പദ്ധതിക്കാണ് ധനസഹായം നൽകുന്നത്. അതിടെ സുഡാനിൽ ഭക്ഷ്യ സംഭരണ കേന്ദ്രം നിർമിക്കാൻ കുവൈത്ത് 20 ലക്ഷം ഡോളർ സഹായം നൽകുന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ശുദ്ധജല പദ്ധതിയുടെ വാർത്തയാകും ഭക്ഷ്യ സംഭരണ കേന്ദ്രം എന്ന രീതിയിൽ പ്രചരിച്ചതെന്നാണ് കരുതുന്നത്.

Tags:    
News Summary - Kuwait provides financial assistance for clean water project in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.