കുവൈത്ത് സിറ്റി: കൊതിയൂറുന്ന രുചിവിഭവങ്ങളുടെ തീൻമേശയിലേക്ക് ഇനി ഒരു 'ഹായ്' ദൂരം മാത്രം. സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ ഇനി നല്ല റെസ്റ്റാറൻറുകൾ തേടി അലയേണ്ട. വാട്സാപിലൂടെ ഒാർഡർ നൽകിയാൽ ഭക്ഷ്യ വിഭവങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കുവൈത്തിലെ പ്രമുഖ റെസ്റ്റാറൻറ് ഗ്രൂപ്പായ 'തക്കാര'.
തക്കാര ഫഹാഹീൽ (98766801), തക്കാര സാൽമിയ (98766802), തക്കാര ഫർവാനിയ (98766803), തക്കാര ദജീജ് (98766804), തക്കാര അബ്ബാസിയ (98766806) എന്നീ വാട്സാപ് നമ്പറുകളിലേക്ക് മെസേജ് അയച്ചാൽ മെനു ലഭിക്കും. തുടർന്ന് വാട്സാപിലൂടെ തന്നെ ഒാർഡർ ചെയ്യാവുന്നതാണ്. ഇത് കൂടാതെ തക്കാരയുടെ ഓൺലൈൻ ആപ്ലിക്കേഷൻ IOSൽ നിന്നും Android ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വാട്സാപ് ഒാർഡറിങ് സംവിധാനം കോവിഡ് പ്രോേട്ടാകോൾ പ്രകാരം നടന്ന ലളിതമായ ചടങ്ങിൽ ലുലു ഹൈപ്പർ ഡയറക്ടർ മുഹമ്മദ് ഹാരിസ്, തക്കാര ഗ്രൂപ്പ് ഡയറക്ടർ അഷ്റഫ് അയ്യൂർ, അക്കൗണ്ട്സ് മാനേജർ അബ്ദുൽ റഊഫ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.