ഇൻഫോക് ഹവല്ലി റീജിയൻ ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ഹവല്ലി റീജിയണിന്റെ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളായ ഗോൾഡൻ ഗ്രെയ്ൻസ് ഹവല്ലിയുടെ ജേഴ്സി പ്രകാശനം ചെയ്തു. അബ്ബാസിയയിൽ നടന്ന റീജിയണൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

ഇൻഫോക് ഹവല്ലി റീജിയൻ കൺവീനർ വി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ, ജനറൽ സെക്രട്ടറി ജോബി ജോസഫ് എന്നിവർ റീജിയണൽ സ്പോർട്സ് സെക്രട്ടറിമാരായ എ.ആർ. ശ്രീജിത്തിൻ്റെയും ജോർജി വർഗീസിൻ്റെയും സാന്നിധ്യത്തിൽ ജേഴ്സി പ്രകാശനം നിർവഹിച്ചു.

പുരുഷ ടീമിനെ ശ്രീജിത്ത് പ്രഭാകരനും വനിത ടീമിനെ ആശ സാമുവലും നയിക്കും നവംബറിൽ നടക്കുന്ന ഇൻഫോക് ക്രിക്കറ്റ് കാർണിവലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രത്യാശ ടീമംഗങ്ങൾ പങ്കുവച്ചു.

ഇൻഫോക് ഹവല്ലി റീജിയണൽ സെക്രട്ടറി റോസമ്മ അഗസ്റ്റിൻ സ്വാഗതവും ട്രഷറർ ഇ.എസ്. ശരത് നന്ദിയും രേഖപ്പെടുത്തി. റീജിയണൽ ഭാരവാഹികളായ ദിവ്യ എബ്രഹാം, സിജി ലിന്റോ, ക്രിസ്റ്റി ജോസ്, സനോജ് പുഷ്പാംഗദൻ, ജെന്നിമോൻ ജെയിംസ്, ഷൈനി ജേക്കബ്, നിതിൻ ബാബു എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.

Tags:    
News Summary - Infoc Hawally Region Cricket Team Jersey Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.