Posted On
date_range Updated On
date_range ഹവല്ലിയിൽ ഫയർ ഫോഴ്സ് പരിശോധന; 111 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ കുവൈത്ത് ഫയർ ഫോഴ്സ് പരിശോധന. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 111 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് 170 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന. സുരക്ഷ, അഗ്നിബാധ തടയൽ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകളും ചട്ടങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലായിരുന്നു പരിശോധനാ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.