ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷ്യസുരക്ഷ പരിശോധന

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ കേടുവന്നതും ഉപയോഗയോഗ്യമല്ലാത്തതുമായ 472.230 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഏഴ് നോട്ടീസുകൾ നൽകി.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം നിലനിർത്തൽ, പൊതുജനാരോഗ്യം സംരക്ഷിക്കൽ എന്നിവയുടെ ഭാഗമായിരുന്നു പരിശോധനയെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധനാ നടപടികൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Food safety inspection at Shuwaikh Industrial Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.