കാരറ്റ് റൈസ്
ചേരുവകൾ
1. ബസ്മതി അരി – 2 കപ്പ് (20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെച്ചത്)
2. നാരങ്ങാനീര് – 2 ടീസ്പൂൺ + 1 ടേബിൾസ്പൂൺ
3. കടലപ്പരിപ്പ് – 1 ടീസ്പൂൺ
4. ഉഴുന്നുപരിപ്പ് – അര ടീസ്പൂൺ
5. ഏലക്ക – 2 എണ്ണം
6. ഗ്രാമ്പൂ – 2 എണ്ണം
7. കടുക് – അര ടീസ്പൂൺ
8. കറിവേപ്പില – 8–10 ഇലകൾ
9. നിലക്കടല – 1 ടേബിൾസ്പൂൺ
10. കശുവണ്ടി – 6–8 എണ്ണം
11. കാരറ്റ് – 2 എണ്ണം (ചിരകിയത്)
12. പച്ചമുളക് – 3 എണ്ണം
13. ഇഞ്ചി - വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
14. മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
15. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
16. കസൂരി മേത്തി – 1 ടീസ്പൂൺ
17. മല്ലിയില – 1 ടീസ്പൂൺ
18. ഉപ്പ് – ആവശ്യത്തിന്
19. എണ്ണ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. ഒരു ആഴമുള്ള പാത്രത്തിൽ ഏകദേശം 5 കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് 20 മിനിറ്റ് കുതിർത്ത് വെച്ച ബസ്മതി അരിയും 2 ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് ഏകദേശം 15 മിനിറ്റ്, അരി ആവശ്യത്തിന് വെന്തുവരുന്നതുവരെ വേവിക്കുക. തുടർന്ന് അധികമുള്ള വെള്ളം ഊറ്റിക്കളഞ്ഞ് അരി മാറ്റിവെക്കുക.
2. ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കി, അതിലേക്ക് കടലപ്പരിപ്പും ഉഴുന്നുപരിപ്പും ചേർത്ത് ഒരു മിനിറ്റ് വറുക്കുക. പരിപ്പ് കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക. തുടർന്ന് ഏലക്ക, ഗ്രാമ്പൂ, കടുക് എന്നിവ ചേർത്ത് കടുക് പൊട്ടുന്നതുവരെ മൂപ്പിക്കുക. അതിലേക്ക് കറിവേപ്പില, നിലക്കടല, കശുവണ്ടി എന്നിവ ചേർത്ത് അല്പനേരം വറുക്കുക.
3. ഇതിലേക്ക് ചിരകിയ കാരറ്റ്, അരിഞ്ഞ പച്ചമുളക്, ചതച്ച ഇഞ്ചി–വെളുത്തുള്ളി എന്നിവ ചേർത്ത് ഇടത്തരം തീയിൽ 2–3 മിനിറ്റ് വഴറ്റുക. തുടർന്ന് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
4. ഇതിലേക്ക് വേവിച്ചുവെച്ച ബസ്മതി അരി, കസൂരി മേത്തി, 1 ടേബിൾസ്പൂൺ നാരങ്ങാനീര്, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.