കുവൈത്ത് സിറ്റി: ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സഹൽ ആപ്പിൽ അടക്കമുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ആനുകാലിക അറ്റകുറ്റപ്പണികൾ, അപ്ഡേഷൻ എന്നിവയുടെ ഭാഗമായാണ് ഇത്.
ഔദ്യോഗിക വെബ്സൈറ്റിലും സഹൽ ആപ്ലിക്കേഷനിലും ഉൾപ്പെടുന്ന ഓൺലൈൻ സിസ്റ്റങ്ങളും സേവനങ്ങളും ഈ ദിവസങ്ങളിൽ താൽകാലികമായി ലഭ്യമാകില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) വ്യക്തമാക്കി. ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച വരെ ഇത് തുടരും. ഉപയോക്താക്കൾ അതനുസരിച്ച് ആസൂത്രണം ചെയ്യാനും സേവനങ്ങൾ തടസ്സപ്പെടും മുമ്പ് അടിയന്തര ഇടപാടുകൾ പൂർത്തിയാക്കാനും പാസി നിർദേശിച്ചു. സഹൽ ആപ്പിൽ അടക്കമുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ തടസ്സപ്പെടുന്നത് പ്രവാസികൾക്ക് നാട്ടിൽ പോകുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് ലഭ്യമാകുന്നതിലും പ്രയാസം സൃഷ്ടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.