കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്തുകയെന്നത് രാജ്യത്തിെൻറ നിയമപരമായ അവകാശമാണെന്ന് സഫ അൽ ഹാഷിം എം.പി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കുവൈത്ത് മണി എക്സ്ചേഞ്ച് യൂനിയൻ മേധാവി മുഹമ്മദ് ബഹ്മൻ നടത്തിയ പ്രസ്താവനക്ക് ട്വിറ്ററിൽ മറുപടി പറയുകയായിരുന്നു അവർ.
തീരുമാനം പ്രാബല്യത്തിലാവുകയാണെങ്കിൽ വിദേശികൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ ഇരട്ടി സ്വദേശികൾക്കുണ്ടാകുമെന്നാണ് ബഹ്മൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
ദൂരവ്യാപക ഫലങ്ങൾ മനസ്സിലാക്കാതെയും വേണ്ടത്ര പഠനങ്ങൾ നടക്കാതെയുമാണ് ചില എം.പിമാർ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു നിയമം നടപ്പാക്കുേമ്പാൾ അഭിപ്രായമുയരുക സ്വാഭാവികമാണെന്ന് എം.പി പറഞ്ഞു.
പെട്രോൾ വിലക്കുറവ് കാരണം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കുകയെന്നത് രാജ്യത്തിന് ആശ്വാസമാണ്. നികുതി പ്രാബല്യത്തിലാക്കുകയാണെങ്കിൽ 15 ബില്യൻ ഡോളർ അധിക വരുമാനം ലഭിക്കും. ഇത് മൊത്തം ഉൽപാദനത്തിെൻറ മൂന്നു ശതമാനത്തോളം വരും. എണ്ണയിതര വരുമാന മാർഗം കണ്ടെത്തുന്നത് പ്രധാനമാണ്.
നിയമം നടപ്പാക്കുന്നതോടെ പണമയക്കുന്നതിനുള്ള അനധികൃത വഴികൾ തുറക്കപ്പെടുമെന്ന അഭിപ്രായം ബാലിശമാണെന്ന് അവർ പറഞ്ഞു. ഇപ്പോഴും അനധികൃത മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. ഇത് പിടികൂടാൻ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. നിയമം നടപ്പാക്കുന്നതിനെ എതിർക്കുന്ന അന്താരാഷ്ട്ര നാണയ നിധി തന്നെ മുമ്പ് ഇത്തരം നടപടികൾ കൈക്കൊള്ളുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സഫ അൽ ഹാഷിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.