താ​ൻ​സ​നി​യ അം​ബാ​സ​ഡ​ർ സൈ​ദ് ഷാ​ഹി​ബ് മൂ​സ ലു​ലു ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

താൻസനിയ അംബാസഡർ ലുലു മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഉഭയകക്ഷിവ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താൻസനിയ അംബാസഡർ സൈദ് ഷാഹിബ് മൂസ ലുലു മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തി. ലുലു ഹെഡ് ഓഫിസിൽ ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ അദ്ദേഹത്തെ സ്വീകരിച്ചു. താൻസനിയയിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. കുവൈത്തും താൻസനിയയും തമ്മിൽ അടുത്ത ബന്ധം നിലനിൽക്കുന്നതായും ഇത് കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അംബാസഡർ പറഞ്ഞു. താൻസനിയയിൽനിന്ന് കൂടുതൽ പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നത് ഉൾപ്പെടെ ശ്രദ്ധിക്കുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള വ്യാപാരികൾക്ക് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. താൻസനിയയിൽനിന്നുള്ള ഉൽപന്നങ്ങളിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയ ലുലു മാനേജ്മെന്റ് നിലവിൽ മാംസം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. വരുംമാസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. താൻസനിയ ഉൽപന്നങ്ങളുടെ പ്രമോഷൻ നടത്താൻ ഹൈപ്പർമാർക്കറ്റ് തയാറെടുക്കുന്നതായും ലുലു പ്രതിനിധികൾ അദ്ദേഹത്തെ അറിയിച്ചു.

Tags:    
News Summary - Tanzania Ambassador met with Lulu management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.