കെ.​ഐ.​സി ത​ൻ​ഷീ​ത് ഖു​ർ​ആ​ൻ ടാ​ല​ന്റ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി

ത​ൻ​ഷീ​ത് ഖു​ർ​ആ​ൻ ടാ​ല​ന്റ് ഫെ​സ്റ്റ്-2K23 സ​മാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) വി​ദ്യാ​ഭ്യാ​സ വി​ങ്ങി​ന് കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച 'ത​ൻ​ഷീ​ത് ഖു​ർ​ആ​ൻ ടാ​ല​ന്റ് ഫെ​സ്റ്റ് 2K23' സ​മാ​പി​ച്ചു.

കു​വൈ​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ഞ്ചു മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് ഹി​സ്‌​ബ്, ഹി​ഫ്ള്, ക്വി​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

120 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നി​ന്ന് 18 പേ​ർ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി. മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ക് വാ​ൻ ഒ​ന്നാം സ്ഥാ​ന​വും, സ​ബ നാ​സ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശ​ഹ്ബാ​സ് ഖാ​ലി​ദ്, മു​ഹ​മ്മ​ദ് അ​യാ​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫ​ർ​ഹാ​ൻ ഫൈ​സ​ൽ ഒ​ന്നാം സ്ഥാ​ന​വും, ആ​തി​ഫ് ഇ​സ്മാ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

Tags:    
News Summary - Tansheet Qur'an Talent Fest-2K23 concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.