താജുദ്ദീൻ വടകരക്ക് ‘ഒരുമ വടകര’ കൂട്ടായ്മയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ പ്രശസ്ത ഗായകൻ താജുദ്ദീൻ വടകരക്ക് വടകര സൗഹൃദ കൂട്ടായ്മയായ ‘ഒരുമ വടകര’ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇശ്ബിലിയയിൽ നടന്ന ചടങ്ങിൽ ‘ഒരുമ വടകര’ പ്രസിഡന്റ് നിസാർ വലിയകത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര പരിപാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് വലിയകത്ത് സംഘടനയുടെ ഉപഹാരം കൈമാറി. താരിഖ്, എം.എം. ഷംസു എന്നിവർ ആശംസകൾ നേർന്നു. ജന്മനാടിന്റെ നാമം പ്രശസ്തിയിലേക്കെത്തിച്ച താജുദ്ദീൻ, വടകരക്കാരുടെ അഭിമാനമാണെന്നു സംസാരിച്ചവർ സൂചിപ്പിച്ചു. എം.എം. നൗഫൽ സ്വാഗതവും അസ്‍ലം നടക്കൽ നന്ദിയും പറഞ്ഞു. സലിം കോട്ടയിൽ, ഷംസീർ മുക്കോലക്കൽ, ജാസിം സിദ്ദീഖ് പരിപാടി ഏകോപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.