മസ്കത്ത്: പ്രവാസം മതിയാക്കി നാട്ടിൽ സംരംഭവുമായി സ്ഥിരതാമസമാക്കാൻ ഒരുങ്ങവെ രാഷ്ട്രീയ പാർട്ടിയുടെ കൊടികു ത്തൽ സമരത്തിന് ഇരയായി ആത്മഹത്യ ചെയ്ത കൊല്ലം പുനലൂർ സ്വദേശി സുഗതെൻറ സ്വപ്നസാക്ഷാത്കാരമായി സുഗതൻ വർക ്ഷോപ് വെള്ളിയാഴ്ച പ്രവർത്തനമാരംഭിച്ചു.
സമരത്തെ തുടർന്ന് സ്ഥാപനം ആരംഭിക്കാൻ കഴിയാത്ത മനോവിഷമത്താൽ പണിതുകൊണ്ടിരുന്ന സ്ഥാപനത്തിനുള്ളിലാണ് സുഗതൻ ആത്മഹത്യ ചെയ്തത്. വിഷയം ഏറ്റെടുത്ത ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ എന്ന സംഘടനയാണ് സുഗതെൻറ മക്കളായ സുജിത്, സുനിൽ എന്നിവരുമായി യോജിച്ച് വർക്ഷോപ് നിർമാണം പൂർത്തിയാക്കി കൈമാറിയത്.
വർക്ഷോപ്പിന് അനുമതി നൽകുന്നതിന് നിരവധിയായ തടസ്സവാദങ്ങൾ ഉന്നയിച്ച കൊല്ലം, പുനലൂർ വിളക്കുടി പഞ്ചായത്ത് അധികൃതരുമായി ജി.കെ.പി.എ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചകളെ തുടർന്ന് എല്ലാ തടസ്സങ്ങളും നീക്കി ലൈസൻസ് അനുവദിക്കുകയായിരുന്നു. പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ആരംഭിക്കുന്ന സംരംഭങ്ങൾക്കു നേർക്ക് പലയിടത്തും എതിർപ്പുകളും മറ്റും ഉണ്ടാവുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ന്യായമായ കാര്യങ്ങൾക്ക് പ്രവാസികൾക്ക് സഹായം നൽകാൻ കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്നും ജി.കെ.പി.എ ഒമാൻ ചാപ്റ്റർ പ്രസിഡൻറ് അഡ്വ. പ്രദീപ് കുമാർ മണ്ണുത്തി, സെക്രട്ടറി വിനോദ് ലാൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.