ഉൽപാദനക്ഷമമായ തൊഴിലിടത്തിന് എ.ഐ: വെബിനാർ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയയുടെ ആഭിമുഖ്യത്തിൽ ഉൽപ്പാദനക്ഷമമായ തൊഴിലിടത്തിന് 'ഏജന്റിക് എ.ഐ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. തൊഴിൽ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകളും ഏജന്റിക് എ.ഐ ഉപയോഗിച്ച് ജോലികൾ കൂടുതൽ കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുന്നതിനുള്ള മാർഗങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ഷിബിലി വെബിനാറിൽ ആമുഖം നൽകി.

ഡാറ്റെക്സ് സി.ഇ.ഒയും സ്ഥാപകനുമായ ഇ.എം. അമ്ജദലി വിഷയാവതരണം നടത്തി. വിവിധ തൊഴിൽ മേഖലകളിൽ ഏജന്റിക് എ.ഐയുടെ പ്രായോഗിക ഉപയോഗം, എ.ഐ അധിഷ്ഠിത ഓട്ടോമേഷൻ, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. കെ.ഐ.ജി സാൽമിയ ഏരിയ എച്ച്.ആർ.ഡി കൺവീനർ മുഹമ്മദ് നിയാസ് നന്ദി പറഞ്ഞു.

Tags:    
News Summary - Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.