ട്രാൻസിറ്റ് സർവിസുകൾ നിർത്തിവെച്ചത് തുടരും

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിച്ചെന്ന വാർത്ത സിവിൽ ഏവിയേഷൻ അതോറിറ്റി നിഷേധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാൻസിറ്റ് സർവീസുകൾ നിർത്തിവെച്ച ഉത്തരവ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

മുൻകൂർ അനുമതിയില്ലാതെ സർവീസ് പുനരാരംഭിച്ചതിന് ജസീറ എയർവേയ്‌സിനെതിരെ നടപടി സ്വീകരിച്ചു. യാത്രക്കാരുടെയും വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം തുടരുന്നതെന്ന് അതോറിറ്റി അറിയിച്ചു. ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്ന തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Transit services will remain suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.