വിമാനത്താവളം വഴി ലഹരിക്കടത്ത്; രണ്ടു പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: വിമാനത്താവളം രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള നീക്കം തടഞ്ഞു കസ്റ്റംസ്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാല്, അഞ്ച് എന്നിവ വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയും, കഞ്ചാവ്, ഹെറോയിൻ എന്ന് സംശയിക്കുന്ന വസ്തു, ഹാഷിഷ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

ആദ്യത്തെ സംഭവത്തിൽ, ടെർമിനൽ നാലിൽ എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നെത്തിയ വനിതാ യാത്രക്കാരിയിൽ നിന്ന് 1.763 കിലോ ഭാരമുള്ള 564 പാക്കറ്റ് കഞ്ചാവ് പിടികൂടി. ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന സ്ത്രീയെ സംശയം തോന്നിയതിനെത്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ടെർമിനൽ അഞ്ചിൽ നടന്ന മറ്റൊരു സംഭവത്തിൽ, ഒരു ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഹെറോയിൻ എന്ന് സംശയിക്കുന്ന പൊടി അടങ്ങിയ ഏഴ് പാക്കറ്റുകളും, എട്ട് ഗ്രാം ഹാഷിഷ് കഷ്ണവും കണ്ടെടുത്തു. രണ്ട് യാത്രക്കാരെയും പിടിച്ചെടുത്ത വസ്തുക്കളെയും ലഹരിമരുന്ന്-മദ്യ നിയന്ത്രണ വിഭാഗത്തിന് കൈമാറി.

Tags:    
News Summary - Two expatriates arrested for drug smuggling at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.